"എല്ലാം ദൈവതിരുമനസ്സ്, അതനുസരിച്ച് എല്ലാം നിറവേറി."
"Punctuality-യും Regularity-യും എല്ലാവർക്കും വേണ്ടതാണ്."
"കഴിവനുസരിച്ച് നന്മ ചെയ്യണം. എനിക്ക് അങ്ങനെയൊരു നിശ്ചയമുണ്ട്."
"പേടിക്കേണ്ട, സാരമില്ല. പ്രാർത്ഥിക്കാം."
"എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാ പ്രാർത്ഥിക്കേണ്ടത്. കൊള്ളരുതാത്തതൊന്നും ആഗ്രഹിക്കരുത്"
"പുണ്യപ്രവർത്തി ചെയ്യാൻ സമയം നോക്കണ്ട, എപ്പോഴും തമ്പുരാൻ ഒപ്പമുണ്ടന്നു ഓർത്തു ചെയ്താൽ മതി"
"മരിച്ചുപോയവരെ നമ്മൾ മറന്നുകളയരുത്, നമുക്കെല്ലാം മുൻപേ ദൈവത്തിൻറെ വിളി കേട്ടവരാണവർ "
"മക്കളെ കുഞ്ഞുന്നാളിലെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണം. അതവരുടെ പിന്നീടുള്ള ജീവിതത്തിനു ബലം നല്കും"
"മക്കളേ, ആകാശമോക്ഷത്തിലായിരിക്കും വണ്ണംവേണം പള്ളിക്കകത്തു പെരുമാറാൻ, കാരണം ദൈവംതമ്പുരാൻ എപ്പോഴും അവിടെയുണ്ട്"
"ദൈവമാതാവ് എപ്പോഴും കൂടെയുണ്ടങ്കിൽ ഒന്നിലും കുറവുവരുത്താൻ ആ അമ്മ ഒരിക്കലും സമ്മതിക്കില്ല"
"മിശിഹാതമ്പുരാൻ വന്നതു പാപികളെ തേടിയാ. നന്നായിട്ടു കുമ്പസാരിച്ചു തീരുമാനം എടുത്തുകഴിഞ്ഞാൽപ്പിന്നെ തമ്പുരാൻറെ വഴിയെവേണം നമ്മൾ പോകാൻ"
"സുഖലോലുപതയിലാണ് ആളുകൾക്ക് താല്പര്യം, പ്രാർത്ഥന അവർക്കു വിരസമാണ്. ധ്യാനം, കുർബാന, വിസീത്ത, തുടങ്ങിയവ തക്കനേരത്തു നടത്തണം"
"മനസ്സുവച്ചാൽ നമുക്ക് ഒത്തിരി നന്മകൾ ചെയ്യാം. വിശ്വസ്തതയാ പ്രധാനപ്പെട്ടത്"
"കൃഷിക്കു ഭൂമിതന്നത് ദൈവംതമ്പുരാനാ, അവിടുന്ന് എല്ലാം കാത്തോളും"
"ദൈവം സൃഷ്ടിച്ചതിനെല്ലാം ഒരു ക്രമമുണ്ട്, ക്രമം തെറ്റിക്കുമ്പോഴാ പിശക് സംഭവിക്കുന്നത്"
"ഇല്ലാത്തവരൊക്കെ ദൈവംതമ്പുരാൻറെ ആളുകളാ, അവരെ മറക്കാൻ പറ്റുവോ"